ജപ്തി നോട്ടീസ് ആൽത്തറയിൽ വെച്ച് പൂജിക്കും; കൂട്ടമരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് . കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാവുന്നത്.ഭര്‍ത്താവ്, അമ്മ, അമ്മയുടെ അനിയത്തി, ഇവരുടെ ഭർത്താവ് എന്നിവരാണ് മരണത്തിന് കാരണക്കാർ എന്നാണ് കുറിപ്പിൽ ഉള്ളത്.മാത്രമല്ല ചന്ദ്രൻ വേറെ വിവാഹത്തിന് ശ്രമിച്ചതായും കുറിപ്പിൽ പറയുന്നു.വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്ത മുറിയില്‍ ഭിത്തിയിൽ ഒട്ടിച്ചനിലയിലായിരുന്നു ആത്മഹത്യാക്കുറിപ്പ്.കടം തീർക്കാൻ വീട് വിൽക്കാൻ ശ്രമിച്ചപ്പോൾ ഭർത്താവ് ചന്ദ്രന്‍റെ അമ്മ കൃഷ്ണമ്മയും ബന്ധു ശാന്തമ്മയും തടസ്സം നിന്നെന്ന് കത്തിൽ പറയുന്നു. സ്ഥലത്ത് ആൽത്തറ ഉള്ളതിനാൽ അവർ നേക്കിക്കോളും എന്നായിരുന്നു നിലപാട്. ബാങ്കിൽ നിന്ന് ജപ്തിക്കുള്ള കത്ത് വന്നിട്ടും, പത്രപരസ്യം കൊടുത്തിട്ടും ഭർത്താവ് ചന്ദ്രൻ അനങ്ങിയില്ല. പകരം കത്ത് ആൽത്തറയിൽ കൊണ്ടുപോയി പൂജിച്ചു. കല്യാണം കഴിച്ച് വന്നതുമുതൽ നിരന്തരപീഡനമായിരുന്നെന്നെന്നും കത്തിൽ ലേഖ ആരോപിക്കുന്നു. മന്ത്രവാദി പറയുന്നത് കേട്ട് തന്നെ ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്തിട്ടുണ്ട്. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവിന്‍റെ അമ്മ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. വീട്ടിൽ എപ്പോഴും വഴക്കാണ്. നിന്നെയും നിന്‍റെ മോളേയും കൊല്ലുമെന്നും അമ്മ പറഞ്ഞിട്ടുണ്ടെന്നും കത്തിൽ പറയുന്നു.അതെ സമയം ലേഖയുടെ ആരോപണത്തെ നിശേധിച്ചിരിക്കുകയാണ് ചന്ദ്രൻ.താൻ മാത്രവാദം നടത്തിയിട്ടില്ലെന്നും അമ്മയും ഭാര്യയും തമ്മിലാണ് വഴക്കെന്നും ചന്ദ്രൻ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: