തൊടുപുഴയിലെ ഏഴുവയസ്സുകാരന്‍റെ നൊമ്പരകഥ സംഗീത ആൽബമാക്കി യുവാക്കൾ

തൊടുപുഴയിൽ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ ഏഴുവയസ്സുകാരന്‍റെ കൊലപാതകം സംഗീത ആൽബമാക്കി ഒരു കൂട്ടം യുവാക്കൾ.ഏവരുടെയും മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവങ്ങൾ കോർത്തിണക്കിയ ആൽബത്തിന്‍റെ പേര് ‘കണ്ണീർക്കാഴ്ച’.കൊലപാതകക്കേസിൽ അമ്മയും കാമുകൻ അരുൺ അനന്ദും അഭിനേതാക്കളിലൂടെ വീണ്ടും പുനരാവിഷ്‌കരിച്ചിരിക്കുകയാണ്.പ്രതികളുടെ രൂപ സാദൃശ്യമുള്ളവർ തന്നെയാണ് ഈ കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത് എന്നാണ് ഇതിന്‍റെ സവിശേഷത.ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ റംഷാദ് ബക്കറാണ് ആൽബത്തിന്‍റെ സംവിധായകൻ.ഡാവിഞ്ചി സുരേഷാണ് ആൽബത്തിന്‍റെ വരികളെഴുതി സംഗീതം നൽകിയിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: