ദുരിതക്കടലിൽ നാണിയമ്മയും മകളും

ക്യാൻസർരോഗിയായ മകളെയും കൊണ്ട് എങ്ങോട്ടു പോകുമെന്നറിയാതെ ദുരിതക്കടലിലാണ് കണ്ണൂർ പേരാവൂരിലെ നാണിയമ്മ.35 വര്ഷം മുൻപ് മൃഗ വൈദ്യനായ ഭർത്താവ് കുഞ്ഞമ്പുവിന്റെ മരണശേഷംമൂന്നുമക്കളോടൊപ്പം തിരുവോണപ്പുറത്തേക്ക് താമസം മാറ്റിയതാണ് നാണിയമ്മ.കുടുംബത്തിന്റെ ആശ്രയമായിരുന്ന മകന് മാനസികാസ്വാസ്ഥ്യം പിടിപെട്ട് ചികില്സയിലായി.അതോടെ നാണിയമ്മ ദുരിതത്തിലുമായി. പിന്നീട് മകൻ ആത്മഹത്യാ ചെയ്തു.മകന്റെ ചികിത്സയ്ക്കും ഇളയമ്മയുടെ കാലിനത്തിനുമായി ഉണ്ടായിരുന്ന വീട് വിൽക്കേണ്ടി വന്നു.സഹോദരന്റെ മരണശേഷം പുഷ്പയും മാനസിക രോഗിയായി മാറി.നാട്ടുകാരുടെ സഹായം കൊണ്ടാണ് മകളുടെ അസുഖം ചികിൽസിച്ച് ഭേദമാക്കിയത്.തുടന്ന് വാടകവീട്ടിലേക്ക് മാറി.അതിനിടയിലാണ് മകൾക്ക് ക്യാൻസർ ആണെന്ന് അറിയുന്നത്.ചികിത്സയ്ക്ക് നാട്ടുകാർ സഹായിച്ചെങ്കിലും വാടക വീട്ടിൽ നിന്ന് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടു.അതോടെ ഇവർ പെരുവഴിയിലുമായി.അതെ സമയം നാണിയമ്മയുടെയും മകളുടെയും അവസ്ഥ അറിഞ്ഞതോടെ സമുഹ്യപ്രവർത്തകൻ സോവിറ്റ് വീട് വെക്കാൻ തിരുവോണപ്പുറത്ത് 3 സെന്റ് സ്ഥലം നൽകി.എന്നാൽ നാണിയമ്മയുടെയും മകളുടെയും പേരിൽ റേഷൻ കാർഡ് ഇല്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളും ലഭിച്ചില്ല.തങ്ങൾക്ക് അന്തിയുറങ്ങാനുള്ള വീടുണ്ടാകാൻ സുമനസ്സുകൾ സഹായിക്കുമെന്നാണ്ഇവരുടെ പ്രതീക്ഷ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: