പോലീസ് കസ്റ്റഡിയിൽ നശിക്കുന്നത് കോടികളുടെ വാഹനങ്ങൾ

കണ്ണൂർ ജില്ലയിലെ പോലീസ് കസ്റ്റഡിയിൽ നിന്ന് നശിക്കുന്നത് ചെറുതും വലുതുമായി നൂറു കണക്കിന് വാഹനങ്ങൾ.നിയമത്തിന്റെ നൂലാമാലകൾക്കിടയിൽ പാഴാകുന്നത് കോടിക്കണക്കിനു രൂപയാണ്.കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കേസ് തീരാൻ കാത്തുനിൽക്കാതെ ഫോട്ടോകളെടുത്ത് വിവരശേഖരണം നടത്തിയശേഷം വിട്ടുകൊടുക്കുന്നകാര്യം പരിഗണിക്കണമെന്നാണ് ഹൈക്കോടതി നിർദേശം.യാർഡിൽ സ്ഥലമില്ലാത്തതിനാൽ വാഹനം തള്ളൽ ഇപ്പോൾ റോഡരികിലെത്തിക്കഴിഞ്ഞു. കൂട്ടിയിട്ട വാഹനങ്ങൾ പരിസരവാസികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വളരെവലുതാണ്.ആർക്കുംവേണ്ടാത്ത വാഹനങ്ങളെല്ലാം ആക്രിവിലയ്ക്ക് വിറ്റാൽ വലിയൊരുതുക സർക്കാരിന് കിട്ടും. കേസുകളുടെ അന്വേഷണത്തിന് ആവശ്യമുള്ളവയും അവകാശികളുണ്ടെന്ന് ബോധ്യമായവയുമൊക്കെ മാറ്റി നിർത്താം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: