പീപ്പിൾസ് ഫൌണ്ടേഷൻ സ്കൂൾ കിറ്റ് വിതരണം ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു.

തലശ്ശേരി: പീപ്പിൾസ് ഫൌണ്ടേഷൻ സ്കൂൾ കിറ്റ് വിതരണം സംസ്ഥാന തല ഉദ്ഘാടനം തലശ്ശേരി ടൗൺഹാളിൽ വെച്ച് മുൻ കേന്ദ്ര മന്ത്രിയും എം പി യുമായ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിച്ചു. പീപ്പിൾസ് ഫൌണ്ടേഷൻ ചെയർമാൻ മുജീബുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഈ പരിപാടി തന്നെ വല്ലാതെ ആകർശിച്ചതായും താൻ പങ്കെടുത്ത ഹൃദയത്തിൽ സൂക്ഷിക്കുന്ന പരിപാടികളിൽ ഒന്നായി ഇതിനെ കാണുന്നു എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രശംസിച്ചു. കെ വിനയരാജ്, അഡ്വ: പി വി സൈനുദ്ദീൻ, സിടി സുഹൈബ്, അഫീദ അഹ്മദ്,അഡ്വ: സിടി സജിത്ത്,ജബീന ഇർഷാദ്, മാജിദ അഷ്ഫാഖ്,അബൂട്ടി ഹാജി,ജവാദ് അഹ്മദ്, സീനത്ത് അബ്ദുസ്സലാം,പി എം അബ്ദുൽ നാസർ,വി എൻ ഹാരിസ്,എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പീപ്പിൾസ് ഫൌണ്ടേഷൻ ജില്ലാ കോ-ഓഡിനേറ്റർ ആദം കുട്ടി സ്വാഗതവും, ഏരിയാ കൊ- ഓഡിനേറ്റർ കെ എം അർഷാദ് നന്ദിയും പറഞ്ഞു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: