പീപ്പിൾ ഫൗണ്ടേഷൻ നിർമ്മിച്ച വീടിൻറെ താക്കോൽ സമർപ്പണം നടത്തി

എടക്കാട്;പീപ്പിൾ പൗണ്ടേഷൻ പ്രദേശത്തെ നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ  വീടിൻറെ താക്കോൽദാനം തിങ്കളാഴ്ച രാവിലെ 11 മണിക്ക്  ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ പി മുജീബ് റഹ് മാൻ എടക്കാട് ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട്   കളത്തിൽ ബഷീറിന് നൽകി നിർവ്വഹിച്ചു   കണ്ണൂർ ജില്ലാ ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡണ്ട് വി എൻ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു നന്മ വെൽഫെയർ സൊസൈറ്റി സിക്രട്ടറി  പി അഫ്സൽ എടക്കാട് പദ്ധതി വിഷദീകരിച്ചു  സോളീഡാരിറ്റി ജില്ലാ പ്രസിഡണ്ട് കെ കെ ഫിറോസ് ,ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയ സിക്രട്ടറി ഇബ്രാഹിംമൗലവി,പിപ്പിൾ ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്റർ ആദം കുട്ടി, വെൽഫയർ പാർട്ടി ദർമ്മടം മണ്ഡലം പ്രസിഡണ്ട് കെ ടി  സലാംമാസ്റ്റർ,   കാരുണ്യ ഫൗണ്ടേഷൻ  ചാരിറ്റബൾ ട്രസ്റ്റ് ചെയർമാൻ കണ്ടത്തിൽ അബ്ദുൽഅസീസ്, തലശ്ശേരി ഏരിയ കോർഡിനേറ്റി എൻ കെ അർഷാദ് , മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ഹാബിസ്, എടക്കാട് മഹല്ല് പ്രസിഡണ്ടും ഒന്നാം  വാർഡ് മെമ്പറുമായ  പി ഹമീദ്മാസ്റ്റർ  എന്നിവർ സംസാരിച്ചു .

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: