മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചിലർ ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് നെഗറ്റീവായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാനല്ല മുഖ്യമന്ത്രി പോയത്. എന്തുണ്ടായാലും വിവാദമുണ്ടാക്കാൻ ആളുകൾ ശ്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി വിമർശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: