ക​ണ്ണൂ​ര്‍ മേ​യ​ര്‍​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം മാ​റ്റി

കണ്ണൂര്‍: മേയര്‍ സുമ ബാലകൃഷ്ണന് എതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് മാറ്റിവച്ചു. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് വോട്ടെടുപ്പ് മാറ്റിവച്ചതെന്ന് വരണാധികാരി കൂടിയായ കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. തീയതി പിന്നീട് അറിയിക്കും.

എല്‍ഡിഎഫാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

അവിശ്വാസ പ്രമേയത്തില്‍ മുസ്‌ലിം ലീഗ് അംഗം കെ.പി.എ.സലീമിന്‍റെ നിലപാട് നിര്‍ണായകമാകും. ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷിനെതിരേ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലീഗ് അംഗത്തിന്‍റെ പിന്തുണയോടെ പാസായിരുന്നു.

ഇതാണ് മേയര്‍ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ എല്‍ഡിഎഫിനെ പ്രേരിപ്പിച്ചത്. ലീഗ് അംഗം കൂറുമാറിയതോടെ 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 28 അംഗങ്ങളുടെയും യുഡിഎഫിന് 27 അംഗങ്ങളുടെയും പിന്തുണയുമാണുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: