നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ

പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബി.ജെപി നേതാവ് അറസ്റ്റിൽ. ബിജെപി നേതാവ് കുനിയിൽ പത്മരാജനെയാണ് തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പാനൂർ പൊയിലൂരിൽവെച്ചു അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം നടന്നുവരവെയാണ് നാടകീയമായി അറസ്റ്റ് നടന്നത്.

ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന്‍ വിദ്യാര്‍ഥിനിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. മാര്‍ച്ച് 17നാണ് അധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തി പാനൂര്‍ പോലീസ് കേസെടുത്തത്. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്ന് പരാതി ഉയര്‍ന്നിരുന്നു.

പ്രതി സംസ്ഥാനം വിട്ടെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അറസ്റ്റ് വൈകുന്നതില്‍ പൊലീസിനെതിരെ മന്ത്രി കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു. എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണം. കേരള പൊലീസിന് അപമാനമാകുന്ന രീതി ഉണ്ടാകരുതെന്നും കെ.കെ ശൈലജ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: