പാലത്തായി പീഡനകേസ്: പ്രതിയായ ബിജെപി നേതാവിനെ ഉടൻ അറസ്റ്റുചെയ്യുക: സിപിഐ(എം)

കണ്ണൂർ:പാലത്തായി പീഡന കേസിലെ പ്രതിയും ബിജെപി നേതാവുമായ പത്മരാജന അടിയന്തിരമായും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിപി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിയോടും ഡിജിപിയോടും അഭ്യർത്ഥിച്ചു. പിഞ്ചുകുട്ടിയെയാണ് അദ്ധ്യാപകൻ കൂടിയായ പ്രതി പീഡിപ്പിച്ചത്. സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ക്രൂരതയാണിത്. ബിജെപിയുടെ ജീർണ്ണമുഖമാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്. സി.പി.ഐ(എം)ഉം പുരോഗമന പ്രസ്ഥാനങ്ങളും എല്ലാകാലത്തും ഇരകൾക്ക് നീതികിട്ടാൻവേണ്ടിയാണ് പോരാടിയിട്ടുള്ളത്. 2020 മാർച്ച് 17ന് ഇത് സംബന്ധിച്ച് നൽകിയ പരാതിയിന്മേൽ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കുട്ടി മജിസ്ട്രേറ്റിന് നൽകിയ മൊഴിയും മെഡിക്കൽ റിപ്പോർട്ടും പരിശോധിച്ച് ഒട്ടും വൈകാതെ പ്രതിയെ അറസ്റ്റുചെയ്യുകയാണ് പോലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതുണ്ടായില്ല. കേസ് കൈകാര്യം ചെയ്യുന്നതിൽ അന്വേഷണ സംഘത്തിന് വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടോ എന്നത് ഉന്നതതലത്തിൽ അന്വേഷിക്കണം. ഇതുസംബന്ധിച്ച് സിപിഐ(എം) മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: