ലോ​ക്ക്ഡൗ​ണ്‍: കേ​ന്ദ്രസര്‍ക്കാര്‍ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്താതെ കേന്ദ്രം. സര്‍ക്കാര്‍ പുറത്തിറക്കിയ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ കാര്യമായ ഇളവുകള്‍ കാര്‍ഷിക വൃത്തിക്കും കര്‍ഷകര്‍ക്കും മാത്രം. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇളവ് നല്‍കിയ കേന്ദ്രം വളങ്ങളും കീടനാശിനികളും വില്‍‌ക്കുന്ന കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.

കൂടാതെ ഹോട്ടലുകളും പോസ്റ്റോഫീസുകളും തുറക്കാന്‍ അനുമതി നല്‍കി. രാജ്യത്തുടനീളം കൊറിയര്‍ സര്‍വീസുകള്‍ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 20 മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.

എന്നാല്‍ പൊതുഗതാഗതത്തില്‍ ഒരു കാരണവശാലും ഇളവുകള്‍ അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. മതപരമായ ചടങ്ങുകളടക്കം ഒരു പൊതുപരിപാടികളും അനുവദിക്കില്ല. സംസ്‌കാരച്ചടങ്ങുകളില്‍ ഇരുപത് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അറിയിച്ചു.

വിദ്യാഭ്യാസസ്ഥാപനങ്ങളോ കോച്ചിംഗ് കേന്ദ്രങ്ങളോ ഒരു കാരണവശാലും തുറക്കരുത്. ആരാധനാലയങ്ങളും തുറക്കാന്‍ പാടില്ല. മത, രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, വിജ്ഞാന, സാംസ്‌കാരിക, മത പരിപാടികളൊന്നും പാടില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശത്തിലുണ്ട്. വ്യോമ-റെയില്‍ ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: