ലോക്ക് ഡൗണ്‍; മേയ് 30 വരെയുള്ള പരീക്ഷകള്‍ പി.എസ്.സി മാറ്റിവച്ചു

ലോക്ക് ഡൗണ്‍ നീട്ടിയതിനാല്‍ പിഎസ്‌സി മേയ് 30 വരെയുള്ള പരീക്ഷകള്‍ മാറ്റിവച്ചു. ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള പരീക്ഷകള്‍ക്കാണ് ഇക്കാര്യം ബാധകമാകുക. എല്ലാ ഒഎംആര്‍/ഓണ്‍ലൈന്‍/ ഡിക്ടേഷന്‍/ എഴുത്ത് പരീക്ഷയും മാറ്റിവച്ചതായി പിഎസ്‌സി ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു.
പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കുന്നതാണ്. സ്ഥലവും സമയ ക്രമീകരണവും പുതുക്കിയ തിയതിയോടൊപ്പം അറിയിക്കുമെന്ന് പിഎസ്‌സി വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: