തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

കേളകം: തട്ടിപ്പുകേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ വിമാനതാവളത്തിൽ അറസ്റ്റിലായി.കോഴിക്കോട് കോടഞ്ചേരി കാഞ്ഞിരാട് കോളനിയിലെ പുത്തുവീട്ടിൽ പ്രവീൺ മോഹൻ ആണ് പിടിയിലായത്.കേളകം പോലിസ് 2018ൽ രജിസ്റ്റർ ചെയ്ത വിശ്വാസ വഞ്ചന കേസിൽ ഇയാൾ പിടികിട്ടാപ്പുള്ളിയാണ് വിദേശ രാജ്യമായ സെർബിയയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ഇന്ന് പുലർച്ചെ മട്ടന്നൂർ എയർപോർട്ടിൽ വെച്ചാണ് പിടിയിലായത്.ഇയാൾക്കെതിരെ പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് എമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ് അറസ്റ്റിലായത്.