മാര്‍ച്ച് 24മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിത കാല സമരത്തിലേക്ക്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പറഞ്ഞ ഗതാഗതമന്ത്രി ആന്റണി രാജു വാക്ക് പാലിച്ചില്ലെന്ന് സ്വകാര്യ ബസുടമകള്‍ ആരോപിച്ചു. 

വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് ആറു രൂപയായി ഉയര്‍ത്തണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകള്‍ ഇന്ന് ഗതാഗതമന്ത്രി ആന്റണി രാജുവിന് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസ് സര്‍വീസിനെ കരകയറ്റാന്‍ ചാര്‍ജ് വര്‍ധന ഉടന്‍ തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസുടമകള്‍ നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെയാണ് സമരത്തിന്റെ തീയതി പ്രഖ്യാപിച്ചത്. നേരത്തെ ഈ മാസം 30 മുതല്‍ അനിശ്ചിതകാല സമരം നടത്താനായിരുന്നു ബസുടമകള്‍ തീരുമാനിച്ചിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: