ഹിജാബ് അഭിവാജ്യഘടകമല്ല: വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു.

ബംഗളൂരു: ഹിജാബ് അനിവാര്യമല്ലന്നും, മൗലികാവകാശമല്ലന്നും കര്‍ണാടക ഹൈക്കോടതി.ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി പൂര്‍ണ്ണമായും ശരിവച്ചു. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് വിശാലവഞ്ചിന്റെ വിധി.ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും സ്കൂളുകളില്‍ യൂണിഫോമിനെ വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സര്‍ക്കാരിന് നിയന്ത്രണം നടപ്പാക്കാന്‍ അവകാശമുണ്ടെന്നും കേടതി പറഞ്ഞു.