ആദിവാസി കോളനികളില്‍ കേന്ദ്ര സേന സന്ദര്‍ശനം നടത്തി

കേളകം:നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബൂത്തുകള്‍ക്ക് സമീപമുള്ള ആദിവാസി കോളനികളില്‍ കേന്ദ്ര സേന സന്ദര്‍ശനം നടത്തി.അമ്പായത്തോട് ,പാല്‍ച്ചുരം മേഖലകളിലെ ആദിവാസി കോളനികളിലാണ് കേന്ദ്ര സേന സന്ദര്‍ശനം നടത്തിയത്.കേളകം എസ് എച്ച് ഒ വിപിന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.മാവോയിസ്റ്റുകള്‍ കോളനികള്‍ സന്ദര്‍ശിക്കുന്നത് സംബന്ധിച്ചും ,തിരഞ്ഞെടുപ്പിനെക്കുറിച്ചും കോളനിവാസികളോട് ചോദിച്ചറിഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: