ഉണർത്തെഴുന്നേൽപ്പ് (തൻഹീള് )പഠന ക്ലാസ് സംഘടിപ്പിച്ചു..

ശ്രീകണ്ഠപുരം:കൊയ്യം മർകസ് ആഭിമുഖ്യത്തിൽ ഉണർത്തേഴുന്നേൽപ്പ് (തൻഹീള് ) പഠന ക്ലാസ് സംഘടിപ്പിച്ചു.
മർകസ് മുദരിസ് ഹാഫിള് ജഅ്ഫർ അമീൻ സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അനസ് അമാനി പുഷ്പഗിരി വിഷയാവതരണം നടത്തി. ഹാദിയ വുമൺസ് അക്കാദമിയിൽ നടന്ന “വൺ അവർ മീറ്റ്” ഇർഷാദ് ശാമിൽ ഇർഫാനി, മുഹമ്മദ് റഫീഖ് നിസാമി നേതൃത്വം നൽകി.ഹംസ സഖാഫി കൊയ്യം, ഹാഫിള് അബ്ദുള്ള ലത്തീഫ് അസ്ലമി സംസാരിച്ചു.