പൊതുമേഖല ബാങ്ക് സ്വകാര്യവൽക്കരണം; ബി എസ് എൻ എൽ ജീവനക്കാരുടെ ഐക്യദാർഢ്യം

ബാങ്ക് ജീവനക്കാരുടെ പണി മുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ബി എസ് എൻ എൽ ജീവനക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം നടത്തി
കണ്ണൂർ ടെലിഫോൺ ഭവനിൽ സംസ്ഥാന പ്രസിഡണ്ട് പി. മനോഹരൻ ഉത്ഘാടനം ചെയ്തു, ജില്ലാ അസി.സെക്രട്ടറി സാമുവൽ പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു ,Al BDPA സംസ്ഥാന അസി.സെക്രട്ടറി കെ.രാജൻ, പി.ആർ സുധാകരൻ, എന്നിവർ പ്രസംഗിച്ചു, ബ്രാഞ്ച് സെക്രട്ടറി എം.സി.സുമോദ് സ്വാഗതവും ജില്ലാ. അസി. ട്രഷറർ സി.കെ.സതീശൻ നന്ദിയും പറഞ്ഞു.
തലശ്ശേരിയിൽ നടന്ന പ്രകടനം രാജീവൻ സ്വാഗതവും ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു സി എം.നിഷ, അനിത തുടങ്ങിയവർ നേതൃത്വം നൽകി.
തളിപ്പറമ്പ-കെ ചന്ദ്രൻ സ്വാഗതം, കെ പി രാജൻ സംസാരിച്ചു.
കണ്ണൂർ ബി.എസ്.എൻ.എൽ ഭവനിൽ സംസ്ഥാന അസി. സെക്രട്ടറി സ:പി.ടി. ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി സ: ബി. അശോകൻ,സ: ശ്യാമള (ജില്ലാ മഹിളാ കൺവീനർ) എന്നിവർ സംസാരിച്ചു അജിത്ത് കുമാർ സ്വാഗതവും സ: മനോജ് കുമാർ അദ്ധ്യക്ഷതയും സ: പത്മരാജ് നന്ദിയും അർപ്പിച്ചു