മഞ്ഞക്കാട് -തിരുമേനി – മുതുവം റോഡ് നിർമ്മാണത്തിലെ അഴിമതി;ബി ജെ പി പ്രക്ഷോഭത്തിലേക്ക്….

നീണ്ട കാത്തിരിപ്പിനൊടുവിൽ
ഒത്തിരി പ്രക്ഷോഭങ്ങൾക്കു ശേഷം അനുവദിച്ചു കിട്ടിയ മഞ്ഞക്കാട് തിരുമേനി മൃതുവം റോഡിൻ്റെ പ്രവൃത്തിയിൽ  വ്യാപകമായ അഴിമതിയും
അശാസ്ത്രീയതയുമാണെന്ന്  ബിജെപി തിരുമേനി ടൗൺ കമ്മിറ്റ ആരോപിച്ചു.. ഇത് സംബന്ധിച്ച് വിജിലൻസിനുൾപ്പെടെ പരാതി നല്കുമെന്ന്
ഇ.എൻ അശോക് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അറിയിച്ചു.  ..
പണി അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ റോഡിൽ പല സ്ഥലത്തും കുഴികൾ രൂപപ്പെട്ടു കഴിഞ്ഞു.
റോഡിൻ്റെ പാർശ്വഭാഗങ്ങളിൽ മണ്ണിട്ടു നികത്തിയിട്ടില്ല…
കിഫ്ബി ഫണ്ടിൽ നിന്നുംഏഴര കിലോമീറ്റർ റോഡിന് 23 കോടി 80 ലക്ഷം രൂപയാണ് അനുവദിച്ചത്.
ഒരു കിലോമീറ്ററിന് 3.17 കോടി രൂപയുണ്ട്.
ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയാണ് റോഡ് പണി ഏറ്റെടുത്തത്. ടെണ്ടർകാലാവധി കഴിഞ്ഞ് വർഷങ്ങൾക്കു ശേഷമാണ് റോഡുപണി അവസാനഘട്ടത്തിലേക്ക് എത്തുന്നത്.
തുടക്കം മുതലേ അശാസ്ത്രീയമായ രീതിയിലാണ് പണി നടന്നിട്ടുള്ളത്. പാർശ്വഭിത്തി കെട്ടുന്ന സമയത്ത് സിമെൻ്റുപയോഗിക്കാതെ ചെളി ഉപയോഗിക്കുകയും പാർശ്വഭിത്തി തകരുകയും ചെയ്തിട്ടുണ്ട്… കുടിവെള്ള പദ്ധതിയും കുഴൽ കിണറും ഉപയോശൂന്യമാക്കിയിട്ടുണ്ട്.. ടാറിംഗ് പൂർത്തിയായി ആഴ്ചകൾ കഴിഞ്ഞിട്ടും ടാർ ഉറയ്ക്കാത്ത നിലയിലായതിനാലാണ് വാഹനങ്ങൾ താഴ്ന്നു പോകുന്നത്…
ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട്  കരാറുകാരൻ നടത്തിയ അഴിമതിക്കെതിരെ ബിജെപി തിരുമേനി ടൗൺ കമ്മിറ്റി PWDയ്ക്കും വിജിലൻസിനും പരാതി നൽകുമെന്നും  ആവശ്യമായ നടപടിയില്ലെങ്കിൽ തുടർ പ്രക്ഷോഭം നടത്തുമെന്നും അറിയിച്ചു.
കെ.കെ.സുകുമാരൻ (ST മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി) ഉത്ഘാടനം ചെയ്തു. സന്തോഷ് കുമാർ വി.കെ, വി.സി രാജൻ, കെ.കെ.ജയൻ,
ടി.ആർ രതീഷ് ,എം.ബി സന്തോഷ് എന്നീ വർ പ്രസംഗിച്ചു.  സാജൻ കിഴക്കേതുണ്ടിയിൽ സ്വാഗതവും, എൻ.കെ ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: