ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകമല്ല ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കേളകം: ഞായറാഴ്ച രാവിലെയാണ് കേളകം ഐടിസി കോളനിയിലെ തങ്കയെ കേളകം വില്ലേജ് ഓഫീസിന് പുറകുവശത്തെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടത്. അസ്വാഭാവിക മരണമെന്ന് കരുതി പോലീസ് തങ്കയുടെ ഭർത്താവ് വിജയനെ കസ്റ്റഡിയിലെടുത്തിരുന്നു. 8 വർഷം മുൻപ് ഒരു വൃദ്ധയായ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ എന്നതിനാലാണ് പോലീസ് വിജയനെ സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്തത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: