പിക്കപ്പ് ജീപ്പിന് പിന്നിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്

മട്ടന്നൂർ: ചാവശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് ജീപ്പിന് പിന്നിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ചാവശ്ശേരി യൂണിറ്റി ഏജൻസിക്ക് മുന്നിലായിരുന്നു അപകടം. പരിക്കേറ്റ കാർയാത്രക്കാരായ 19-ാം മൈലിലെ റജീസ്, ഷമൽ എന്നിവർ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി. പിക്കപ്പ് ജീപ്പ് നിർത്തി സിമൻറ്്‌ ഇറക്കുന്നതിനിടെ ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: