ഓടുന്ന ബസ്സിൽനിന്ന് തെറിച്ചുവീണ്‌ കണ്ടക്ടർക്ക് ഗുരുതര പരിക്ക്

കണ്ണൂർ- തളിപ്പറമ്പ് റൂട്ടിലെ അക്ഷയ് ബസ്‌ കണ്ടക്ടർ സുജിത്തി(33)നാണ്‌ സാരമായി പരിക്കേറ്റത്‌. ശനിയാഴ്ച വൈകുന്നേരം ആറോടെ ദേശീയപാതയിൽ പാപ്പിനിശേരി ടെലിഫോൺ എക്സ്‌ചേഞ്ചിന് സമീപത്തായിരുന്നു അപകടം. തെറിച്ച് റോഡിലേക്ക് വീണ ഉടൻതന്നെ ബസ്‌ ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് കണ്ണൂർ എ.കെ.ജി. ആസ്പത്രിയിലും തുടർന്ന് കണ്ണൂർ ചാല മിംസ് ആസ്പത്രിയിലേക്കും മാറ്റി. കടമ്പേരി സ്വദേശിയാണ് സുജിത്ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: