ജില്ലയില്‍ 18,91,492 വോട്ടര്‍മാര്‍;  കൂടുതല്‍ വോട്ടര്‍മാര്‍ തളിപ്പറമ്പില്‍; കന്നിവോട്ടര്‍മാര്‍ 21,776

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍. 1,92,699 വോട്ടര്‍മാരാണ് തളിപ്പറമ്പ് മണ്ഡലത്തിലുള്ളത്. ഇതില്‍ 1,03,253 സ്ത്രീ വോട്ടര്‍മാരും 89,446 പുരുഷന്മാരുമാണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലമാണ് പിന്നില്‍. 1,58,593 വോട്ടര്‍മാരാണ് കണ്ണൂര്‍ മണ്ഡലത്തിലുള്ളത് 72,665 പുരുഷന്‍മാരും 85,928 സ്ത്രീകളും. 

പയ്യന്നൂര്‍-1,69,807 (സ്ത്രീകള്‍ 90181, പുരുഷന്‍മാര്‍ 79626), കല്ല്യാശ്ശേരി- 1,68,408 (സ്ത്രീകള്‍ 93312 , പുരുഷന്‍മാര്‍ 75096 ), ഇരിക്കൂര്‍- 1,81,076 (സ്ത്രീകള്‍ 91467, പുരുഷന്‍മാര്‍ 89609), അഴീക്കോട്- 1,65,201 (സ്ത്രീകള്‍ 90062 , പുരുഷന്‍മാര്‍ 75139 ), ധര്‍മ്മടം- 1,77,131 (സ്ത്രീകള്‍ 96390 , പുരുഷന്‍മാര്‍ 80741 ), മട്ടന്നൂര്‍- 1,73,732 (സ്ത്രീകള്‍ 91728 , പുരുഷന്‍മാര്‍ 82004 ), പേരാവൂര്‍- 1,64,246 (സ്ത്രീകള്‍ 83807 , പുരുഷന്‍മാര്‍ 80439 ), തലശ്ശേരി- 1,62,142 (സ്ത്രീകള്‍ 88117 , പുരുഷന്‍മാര്‍ 74025 ), കൂത്തുപറമ്പ്- 1,78,457 (സ്ത്രീകള്‍ 93296 , പുരുഷന്‍മാര്‍ 85161) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ സംഖ്യ.

ജില്ലയില്‍ ജനുവരി 30 വരെയുള്ള കണക്ക് പ്രകാരം 18,91,492 വോട്ടര്‍മാരില്‍ 10,07,539 പേര്‍ സ്ത്രീകളാണ്. 21,776 കന്നിവോട്ടര്‍മാരും 11,059 പ്രവാസി വോട്ടര്‍മാരും ഇത്തവണ ജില്ലയിലുണ്ട്. ഇതുകൂടാതെ ഫെബ്രുവരി 22 വരെയുള്ള ലിസ്റ്റ് പ്രകാരം 5,941 സര്‍വീസ് വോട്ടര്‍മാരും പട്ടികയിലുണ്ട്. 

ജില്ലയിലെ പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങള്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലും, തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങള്‍ വടകര ലോക്‌സഭാ മണ്ഡലത്തിലുമാണ്. ഇതനുസരിച്ച് 12,12,678 വോട്ടര്‍മാരാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. ഇതിന് ശേഷമേ അന്തിമ വോട്ടര്‍ പട്ടിക തയ്യാറാവുകയുള്ളൂ.

വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇആര്‍ഒമാര്‍ക്കും ബിഎല്‍ഒമാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, പ്രവാസി വോട്ടുകള്‍ ചേര്‍ക്കല്‍, പേരു നീക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ബിഎല്‍ഒമാര്‍ ഉടന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്നും ബൂത്തുകളെ കുറിച്ച് അവ്യക്തതയുള്ളതും അപേക്ഷകനെ തിരിച്ചറിയാത്തതുമായ കേസുകള്‍ക്ക് അടിയന്തരമായി പരിഹാരം കാണാനും ഇആര്‍ഒമാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: