ശൈവ വിവാഹം മാതാപിതാക്കൾക്കെതിരെ കേസ്.

മയ്യിൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹ നിശ്ചയം നടത്തിയ മാതാപിതാക്കൾക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.മലപ്പട്ടം അടൂരിലെ പുതിയ പുരയിൽ ശിഹാബ്(43), ഭാര്യ നദീറ (34) എന്നിവർക്കെതിരെയാണ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 11 ന് വെള്ളിയാഴ്ച പകൽ മലപ്പട്ടം അടൂരിലായിരുന്നു സംഭവം പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിച്ച് അയക്കാൻ നീക്കം നടക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കോടതിയെ സമീപിച്ചിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് രക്ഷിതാക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് വിവരമറിഞ്ഞപോലീസ് വീട്ടുകാർക്ക് നോട്ടീസും കൈമാറിയിരുന്നു.എന്നാൽ ഉത്തരവുകൾ എല്ലാം ലംഘിച്ച് പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹ നിശ്ചയം നടത്തുകയായിരുന്നു.തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയിലാണ് മയ്യിൽ പോലീസ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: