പിടികിട്ടാപ്പുള്ളി പിടിയിൽ

0

തളിപ്പറമ്പ്: വാഹനാപകടകേസിൽ ഒളിവിൽ കഴിയുകയായരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കോഴിക്കോട് തല കുളത്തൂർ പൊറക്കോട്ടരി സ്വദേശി ആണങ്കണ്ടി വീട്ടിൽ അബ്ദുൾ നാസറിനെ (60)യാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി.ടി.കെ.രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ.സി.ദിലീപ്, എ.എസ്.ഐ.എ.പ്രേമരാജൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ ജബ്ബാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. 1994 ഫെബ്രവരി 18 ന് ബക്കളം കുറ്റിക്കോലിൽ വെച്ച് കുറ്റിക്കോലിലെ കല്ലേൻ ചവിണിയനെ കെ.ആർ.എൻ.666 നമ്പർകാറിടിച്ച കേസിലെ പ്രതിയായ അബ്ദുൾ നാസർ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.ഇതേ തുടർന്ന് 1996 ൽ തളിപ്പറമ്പ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രഹസ്യവിവരത്തെ തുടർന്ന്പ്രതിയെ കോഴിക്കോട് വെച്ച് പിടി കൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading