മത്സ്യതൊഴിലാളികളുടെ വലകളും ഷെഡും കത്തിച്ചു.


പയ്യന്നൂര്‍: മത്സ്യതൊഴിലാളികളുടെ വലകളും ഷെഡും സാമൂഹ്യ വിരുദ്ധർ തീവെച്ചു നശിപ്പിച്ചു.രാമന്തളി വടക്കുമ്പാട്ടെ മത്സ്യത്തൊഴിലാളികളുടെ വലകളും ഷെഡുമാണ് കത്തിച്ചത്. പ്രദേശവാസിയും മത്സ്യത്തൊഴിലാളിയുമായ വെമ്പിരിഞ്ഞന്‍ രാജീവന്റെ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന 13 സെറ്റ് നൈലോണ്‍ വലയും ഷെഡുമാണ്നശിപ്പിച്ചത്.

വടക്കുമ്പാട് തുരുത്തുമ്മല്‍ അഴിക്കാണത്ത് മത്സ്യത്തൊഴിലാളികള്‍ തൊഴിലുപകരണങ്ങള്‍ സൂക്ഷിക്കുന്നതിനായി കെട്ടിയിരുന്ന ഷെഡാണ് അഗ്‌നിക്കിരയാക്കിയത്. ഇന്ന് രാവിലെയാണ് സംഭവം പരിസരവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. രാജീവനുള്‍പ്പെടെയുള്ള മൂന്നു മത്സ്യത്തൊഴിലാളികളുടെ തൊഴിലുപകരണങ്ങളില്‍നിന്നും രാജീവന്റെ വലമാത്രം കൂട്ടിയിട്ടാണ് കത്തിച്ചത്. പയ്യന്നൂര്‍ പോലീസില്‍രാജീവൻ പരാതി നല്‍കി. ഏതാനും ദിവസംമുമ്പ് ലഹരിമാഫിയകളെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ നടന്നിരുന്നു. ചോദ്യം ചെയ്ത വിരോധമാണ് തീവെപ്പിന് പിന്നിലെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: