അനധികൃതമദ്യവില്പനക്കാരൻ അറസ്റ്റിൽ

തളിപ്പറമ്പ് : സ്കൂട്ടറിൽ മദ്യവില്പന പട്ടുവത്തെ പ്രധാന അനധികൃത മദ്യവില്പനക്കാരൻ അറസ്റ്റിൽ .പട്ടുവം കുഞ്ഞിമതിലകത്തെ വിവി.ഹരിദാസനെ (52)യാണ് റേഞ്ച്എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.പി.മധുസൂദനനും സംഘം വും പിടികൂടിയത്. പട്ടുവം കുഞ്ഞിമതിലകം ആയൂർവേദ ആശുപത്രിക്ക് സമീപം വെച്ചാണ് 3.500 ലിറ്റർ വിദേശമദ്യവുമായി ഇയാൾ പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ..59. എസ്..6581 നമ്പർ സ്കൂട്ടർ അധികൃതർ കസ്റ്റഡിയിലെടുത്തു. റെയിഡിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മനോഹരൻ.പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിരാഗ്.പി.പി, ഇബ്രാഹിം ഖലീൽ.എസ്.എ.പി., ഫെമിൻ.ഇ.എച്ച്, എക്സൈസ് ഡ്രൈവർ.സി.വി.അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: