മണൽലോറിയും ഡ്രൈവറും പിടിയിൽ.

ഇരിട്ടി : അനധികൃത മണൽകടത്ത് ഡ്രൈവറും ലോറിയും പിടിയിൽ. ഇരിട്ടി വിളമനയിൽ വെച്ചാണ് അനധികൃതമായി മണൽ കടത്തുകയായിരുന്ന കെ.എൽ.58.എ.5578 നമ്പർ ടിപ്പർ ലോറി പോലീസ് പിടികൂടിയത്. ഡ്രൈവർ ഉളിക്കൽ സ്വദേശി എൻ.ഷമീറിനെ (31) പോലീസ് അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഉളിക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന മണൽ ലോറി പിടികൂടിയത്.