പ്രവാസിയുടെ വീട്ടിൽ മോഷണം

അമ്പലത്തറ: വിദേശത്ത് കഴിയുന്ന കുടുംബത്തിൻ്റെ വീട് കുത്തിതുറന്ന് മോഷണം.പുല്ലൂരിലെ പ്രവാസി പത്മനാഭൻ എന്ന പപ്പൻ മാസ്റ്ററുടെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടു സൂക്ഷിപ്പുകാരൻ ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് വീടിൻ്റെ മുൻവാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 25,000 രൂപ മോഷണം പോയിട്ടുണ്ട്.പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.