ബൈക്കിൽ കടത്തുകയായിരുന്ന 8 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

കൂത്തുപറമ്പ് : കൂത്തുപറമ്പ് റേഞ്ച് അസി:എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ.കെ യുടെ നേതൃത്വത്തിൽ വടക്കെ പൊയിലൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ 8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റിലായി. കൊളവല്ലൂർ വില്ലേജിൽ തൂവക്കുന്ന് സ്വദേശി കൂട്ടക്കെട്ടിൽ അനീഷ് ആണ് പിടിയിലായത്. വടക്കെ പൊയിലൂർ ഭാഗത്ത് മദ്യവിൽപനയെത്തുടർന്നുള്ള പരാതിയിൽ കൂത്തുപറമ്പ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു വടക്കെ പൊയിലൂർ ഭാഗത്ത് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ടിയാൻ മദ്യം കടത്തിക്കൊണ്ടുവന്ന സ്കൂട്ടിയും കസ്റ്റഡിയിലെടുത്തു.റെയ്ഡിൽ

പ്രിവന്റീവ് ഓഫീസർ ഷാജി. പി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജേഷ്.എം, പ്രജീഷ് കോട്ടായി,പ്രനിൽ കുമാർ, സുബിൻ. എം, ബാബുജ യേഷ് എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു’

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: