പുസ്തക വില്‍പ്പനക്കായി വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ചു; കണ്ണൂരില്‍ വില്ലേജ് ഓഫീസര്‍ പിടിയില്‍

കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫിസർ പിടിയിൽ. പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് പിടിയിലായത്. പുസ്തക വിൽപനക്കായി വീട്ടിലെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. അവിവാഹിതനായ രഞ്ജിത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടുകൾ കയറി പുസ്തകങ്ങൾ വിൽപന നടത്തുന്ന പെൺകുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനമുണ്ടായത്. പെൺകുട്ടിയെ വീടിനുള്ളിൽവച്ച് രഞ്ജിത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ പൊലീസിൽ പെൺകുട്ടി പരാതി നൽകിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.