മട്ടന്നൂരിൽ യൂണിറ്റി മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും ; പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

 

കണ്ണൂർ: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനമായ ഫെബ്രുവരി 17ന് ദേശവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്. വൈകീട്ട് 4.30ന് പാലോട്ടുപള്ളിയിൽ നിന്നും ആരംഭിക്കുന്ന യൂണിറ്റി മാർച്ചും ബഹുജന റാലിയും മട്ടന്നൂർ ടൗണിൽ പ്രത്യേകം സജ്ജമാക്കിയ ശഹീദ് ആലി മുസ്‌ലിയാർ നഗറിൽ സമാപിക്കും. പൊതുസമ്മേളനം
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി
എ അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എ പി മഹമൂദ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സി സി അനസ്, എ സി ജലാലുദ്ധീൻ, എൻ പി ഷക്കീൽ, ലത്തീഫ് എടക്കര, സി കെ ഉനൈസ്, അസ്‌കർ മൗലവി, എസ് വി ഷമീന എന്നിവർ പങ്കെടുക്കും.

സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു കഴിഞ്ഞു. പൗരന്‍മാരെ രാജ്യദ്രോഹികളായി മുദ്രകുത്തി തടവിലാക്കി കൊണ്ടിരിക്കുന്നു. ശേഷിക്കുന്നവരെ നാടുകടത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.

അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. വെറുപ്പും വിദ്വേഷവും വിതച്ച് വിളകൊയ്യാനുള്ള കുത്സിത നീക്കങ്ങളിലാണ് സംഘപരിവാരം. ഇതിനു ഭരണകൂടങ്ങളും മൗനാനുവാദം നല്‍കുന്നു. എന്‍ഐഎ, ഇഡി, സിബിഐ പോലുള്ള ദേശീയ ഏജന്‍സികളെ പോലും ആര്‍എസ്എസിന്റെ ചട്ടുകങ്ങളാക്കി മാറ്റി ഭരണകൂട വേട്ട തുടരുകയാണ്.

വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും തുറങ്കിലടച്ചും കൊലപ്പെടുത്തിയും ജനാധിപത്യത്തിന് ശവക്കുഴി തോണ്ടാനുള്ള തീവ്രയത്നത്തിലാണ് ഹിന്ദുത്വ തീവ്രസംഘടനകള്‍. ഇതിനെതിരായി ജനങ്ങളുടെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പ്പ് അനിവാര്യമായിരിക്കുന്ന സാഹചര്യമാണിത്. കേരളത്തിലും ആർഎസ്എസ് വർഗീയ ധ്രുവീകരണം നടത്തുകയാണ്. പശുവിന്റെയും പ്രണയത്തിന്റെയും പേരിലുള്ള തല്ലിക്കൊലകളും ആള്‍ക്കൂട്ടക്കൊലകളും ഒരുവശത്ത് തുടരുന്നതിനൊപ്പം ലൗജിഹാദ്, ഹലാല്‍ തുടങ്ങിയ പ്രചരണങ്ങളിലൂടെ മുസ്‌ലിം – ക്രൈസ്തവ സമുദായങ്ങളെ തമ്മിലടിപ്പിക്കാനും സംഘപരിവാരം പണിയെടുക്കുന്നു. നിർഭാഗ്യവശാൽ കേരള സർക്കാരും സംഘപരിവാരത്തോട് മൃദുസമീപനം തുടരുകയാണ്.

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, അധികാരക്കസേര നിലനിർത്താനായി കടുത്ത വർഗീയതയാണ് സിപിഎമ്മും പ്രചരിപ്പിക്കുന്നത്. വർഗീയ നിലപാടുകളിൽ ആർഎസ്എസിനോട് മത്സരിക്കുകയാണ് സിപിഎമ്മും, സിപിഎം നേതൃത്വം നൽകുന്ന സർക്കാരും ചെയ്യുന്നത്. വർഗീയ ഭ്രാന്തുകൾക്ക് കേരളത്തെ കീഴ്‌പ്പെടുത്തി കൊടുക്കുന്ന ഈ നീക്കം അപകടകരമാണ്. ഉദ്യോഗസ്ഥരുടെ ജാതിയും മതവും അധികാര പരിധിക്ക് മാനദണ്ഡമാക്കിയതിലൂടെ സിപിഎമ്മിന് മതേതരകക്ഷി എന്ന് പറയാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുന്നു.

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ
എ പി മഹമൂദ് (ജില്ലാ പ്രസിഡന്റ്‌, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, കണ്ണൂർ )
സി സി അനസ്
(ജില്ലാ സെക്രട്ടറി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, കണ്ണൂർ)
എൻ പി ഷക്കീൽ (കൺവീനർ, പ്രോഗ്രാം കമ്മിറ്റി )
സി പി നൗഫൽ (ഡിവിഷൻ പ്രസിഡന്റ്‌, മട്ടന്നൂർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: