ക്നാനായ കത്തോലിക്കാ കോൺഗ്രസ് ചമതച്ചാൽ യൂണിറ്റ് വാർഡ് പ്രധിനിധിയെയും മറ്റു പ്രതിഭകളെയും ആദരിച്ചു.

പയ്യാവൂർ. ക്നാനായ കാതോലിക്കേ കോൺഗ്രസ്‌ (കെസിസി)ചമതച്ചാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ വാർഡ് അംഗത്തേയും  യൂണിറ്റിലെ മറ്റു പ്രതിഭകളായ  ജോളി ഷാജു  (സങ്കീർത്തനലാപനത്തിൽ കോട്ടയം അതിരൂപത വിജയി ), അൽഫോൻസാ ബെന്നി (മലബാർ റീജിയൻ ഹൈ സ്കൂൾ വിഭാഗം പ്രസംഗ വിജയി ),ആഗ്നസ് എലിസബത്തി സോണി (കുവൈറ്റ്‌ സീറോ മലബാർ കൾച്ചുറൽ അസോസിയേഷൻ രജത്ത ജൂബിലി മത്സര വിജയി ),  ജോണി കരിബ്ലാക്കിൽ, എന്നിവരെ      പയ്യാവൂർ പഞ്ചായത്തു പ്രസിഡന്റ്‌  അഡ്വ. സാജു സേവ്യർ ഷാൾ അണിയിച്ചു ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ്‌  ടോമി കീഴങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ചടങ്ങ് പയ്യാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സാജു സേവ്യർ ഉത്ഘാടനം ചെയ്തു.യൂണിറ്റ് രക്ഷാധികാരി   ഫാ. സജി മെത്താനത്ത് , കെ സി സി ഫൊറോന പ്രസിഡന്റ്‌ ജോസ് കണിയാപറമ്പിൽ, സ്റ്റീഫൻ പെരുവാക്കുന്നേൽ, വാർഡ് അംഗം സിജി ഒഴാങ്കൾ, സജി തെനംകുഴി എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: