പ്രവാസി ക്ഷേമനിധി പിഴകൂടാതെ പുതുക്കാന്‍ അവസരം വേണം

കതിരൂർ: മുടക്കം വന്ന കാലത്തെ തുക ഒഴിവാക്കിക്കൊടുത്തുക്കൊണ്ട് ക്ഷേമനിധി പുതുക്കാനും തുടര്‍ന്ന് അടയ്ക്കാനുമുള്ള അവസരമൊരുക്കാന്‍ ഗവണ്മെന്റ് തലത്തില്‍ ഇടപെടണമെന്ന് കേരളപ്രവാസി സംഘം കതിരൂര്‍ വില്ലേജ് കണ്വെന്ഷന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ അദാലത്തും ക്ഷേമനിധി റജിസ്ട്രേഷനും നടന്നു.
, രമേശ് കണ്ടോത്തിന്റെ അദ്ധ്യക്ഷതയില്‍ കതിരൂര്‍ കോ ഓപ്പ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്വെന്ഷന് സിപിഐഎം കതിരൂര്‍ ലോക്കല്‍ സെക്രട്ടറി കെ വി പവിത്രന് ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡണ്ട് സദാനന്ദന് പാട്യം ,പ്രവാസി ക്ഷേമപദ്ധതികള്‍ വിശദീകരിച്ചു. ഏറിയാ പ്രസിഡണ്ട് .നാസര്‍ പുന്നോല്‍ ,കതിരൂര്‍ വില്ലേജ് സെക്രട്ടറി വി.കെ സജിത്ത്, എം.അനന്തന് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.കെ. മുരളീധരന് (പ്രസിഡണ്ട് ) അജിത പി.സി. സുരേന്ദ്രബാബു സി (വൈസ് പ്രസിഡണ്ടുമാര്‍) സജിത്ത് .വി.കെ (സെക്രട്ടറി) റാഷിദ. സി, ബാബു അന്തോളി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.