ലഹരി മുക്ത ക്യാമ്പയിൻ മുസ്ലീം യൂത്ത്ലീഗ് കർമ്മ രംഗത്ത്….

തലശ്ശേരി : തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി വർദ്ധിച്ചിട്ടുള്ള ലഹരിമാഫിയയുടെ പ്രവർത്തനങ്ങളെ ചെറുത്ത് തോൽപിക്കുന്നതിന്റെ ഭാഗമായി വിപുലമായ തോതിൽ ലഹരിമുക്ത ക്യാമ്പയിൻ ആരംഭിക്കുവാൻ തലശ്ശേരി മണ്ഡലം മുസ്ലീംയൂത്ത്ലീഗ് തീരുമാനിച്ചു വ്യാപകമായ പരാതികൾ ലഭിച്ചിട്ടും നിയമ നടപടികൾ സ്വീകരിക്കാതെ നിയമപാലകർ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസൃതമായി മൗനംപാലിച്ചതാണ് ലഹരിമാഫിയ കൊണ്ടുള്ള ദുരന്തത്തിന് തലശ്ശേരി സാക്ഷ്യം വഹിക്കേണ്ടി വന്നതെന്ന് യോഗം കുറ്റപ്പെടുത്തി യൂത്ത്ലീഗ് ജനറൽ സെക്രട്ടറി തഫ്ലീം മാണിയാട്ട് അദ്ധ്യക്ഷതവഹിച്ചു ഒരുക്കം ക്യാമ്പയിൻ ജില്ലാ മുസ്ലീംലീഗ് വൈസ് പ്രസിഡന്റ് അഡ്വ: പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു മണ്ഡലം തല പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി മുൻസിപ്പൽ, പഞ്ചായത്ത് തല കൺവെൻഷൻ, ഏകദിന ശിൽപശാല, മണ്ഡലം തലപദയാത്ര, എന്നിവ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു മണ്ഡലം മുസ്ലീംലീഗ് സെക്രട്ടറി ഷാനിദ് മേക്കുന്ന് മുഖ്യപ്രഭാഷണം നടത്തി തസ്ലീം ചേറ്റംകുന്ന്, ഷഹബാസ് കായ്യത്ത്, അഫ്സൽ മട്ടാമ്പ്രം, ഷമ്മാസ്, ചൊക്ലി, റമീസ് നരസിംഹ,സാഹിദ് ചേറ്റംകുന്ന്, സഫ് വാൻ സെന്റ് പിറ്റേർസ്,ഉമ്മർ വടക്കുംമ്പാട്, സംസാരിച്ചു ജംഷീർ മഹമ്മൂദ് സ്വാഗതവും, ഖാലീദ് കൈവട്ടം നന്ദിയും പറഞ്ഞു…..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: