ജനപ്രതിനിധികൾക്ക് സ്വീകരണവും, വികസന സംവാദവും സംഘടിപ്പിച്ചു

ഇരിട്ടി: നൻമ ചാരിറ്റബിൾ സൊസൈറ്റി.ഇരിട്ടി, നൻമ പബ്ലിക് ലൈബ്രറി, അമൂല്യ സാമ്പത്തീക സാക്ഷരതാ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇരിട്ടി നഗരസഭ കൗൺസിലർമാർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട്, വൈസ് :പ്രസിഡണ്ടുമാർ എന്നിവർക്കുള്ള സ്വീകരണവും  നാടിൻ്റെ വരും കാല വികസന കാഴ്ച്ചപ്പാടുകളിലൂന്നിയ വികസന സംവാദവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു
 ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അധ്യക്ഷയായി
നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു
ഇരിട്ടി തഹസീൽദാർ കെ.കെ.ദിവാകരൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു
 എം.പി.മനോഹരൻ, ജോളി അഗസ്റ്റിൻ, ജനപ്രതിനിധികളായ പി.വി.രജനി, സി.കെ.ചന്ദ്രൻ ,പി.കെ.ബൾക്കിസ്, എ.കെ.ഷൈജു ,സരുൺ തോമസ് ,വി.ശശി, ഹരീന്ദ്രൻ പുതുശ്ശേരി, കെ.മോഹനൻ, സന്തോഷ് കോയിറ്റി, സുമ സുധാകരൻ സംസാരിച്ചു
നൻമ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് കെ.സുരേശൻ മാസ്റ്റർ വികസന സംവാദം വിഷയാവതരണം നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: