കണ്ണൂരിൽ നാളെ (ഫെബ്രുവരി 16 ചൊവ്വാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൂര്‍ക്കര, കൊക്കോട്ട്, അമ്പലത്തറ, പാട്യം, കാനായി മുക്കൂട് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 16 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബെല്ലാര്‍ഡ് റോഡില്‍ ഫെബ്രുവരി 16  ചൊവ്വാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിയകോവില്‍, അയനിവയല്‍, ശ്രീനാരായണ വായനശാല, വായിപ്പറമ്പ ഒന്ന്, വായിപ്പറമ്പ രണ്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 16 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ ക്രഷര്‍, പാണപ്പുഴ പഴയ പോസ്റ്റോഫീസ്, പാണപ്പുഴ റേഷന്‍ ഷോപ്പ്, മൂടേങ്ങ, ഭജനമഠം, ചട്യോള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 16 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മിനി, കരിങ്കല്‍ക്കുഴി, നണിയൂര്‍ നമ്പ്രം, ദുര്‍ഗ അമ്പലം, പാടിക്കുന്ന്, ടി വി കെ കോംപ്ലക്‌സ്, അരിമ്പ്ര, പറശ്ശിനി റോഡ്, പറശ്ശിനി പാലം, സലാം പീടിക,  ചാത്തോത്ത് കുന്ന്, കുറ്റിച്ചിറ, മയ്യില്‍ ഗ്രാനൈറ്റ്, പുല്ലൂപ്പി, പുല്ലൂപ്പി ക്രിസ്ത്യന്‍ പള്ളി, മന്ന, വള്ളുവന്‍കടവ്, പാറപ്രം, കപ്പാലം, കണ്ണാടിപ്പറമ്പ് ടൗണ്‍, ആര്‍ ഡബ്ല്യു എസ് എസ് കണ്ണാടിപ്പറമ്പ, ചെങ്ങിണിക്കണ്ടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 16 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അറക്കല്‍, കിഡ്മ, മോഡേണ്‍, മൊയ്തീന്‍ പള്ളി, ഹാര്‍ബര്‍, ഐഡിയ ആയിക്കര, മലബാര്‍ ഫ്‌ളാറ്റ്, കണ്ണൂര്‍ കോട്ട, സംസം, വെസ്റ്റേണ്‍, സിപ്‌കോസ്, സതേണ്‍, സെഡ് പ്ലസ് ഫ്‌ളാറ്റ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 16  ചൊവ്വാഴ്ച രാവിലെ ഒമ്പത്  മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചാലോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളുവയല്‍, വെള്ളുവയല്‍ സോമില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 16  ചൊവ്വാഴ്ച രാവിലെ എട്ട്  മണി മുതല്‍ വൈകിട്ട്  മൂന്ന് മണി വരെയും കലാംപാറ, കലാംപാറ പള്ളി, വേശാല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ  പുതിയ പുഴക്കര, അണീക്കര, തെക്കുമ്പാട്, തെക്കുമ്പാട് ബി ടി എസ്, വീ വണ്‍ ക്ലബ്ബ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 16 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മോച്ചേരി ഭാഗങ്ങളില്‍ ഫെബ്രുവരി 16 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ചെറുമാവിലായി, മഞ്ചക്കുന്നു, കമ്പനിപ്പീടിക ഭാഗങ്ങളില്‍  ഭാഗികമായും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജ്യോതി പീടിക എളയാവൂര്‍ സൗത്ത് ഭാഗം, പുതിയ കോട്ടം, പുല്‍ക്കോപാലം സ്പ്രിംഗ് ഫീല്‍ഡ് വില്ല എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 16  ചൊവ്വാഴ്ച രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സി ആര്‍ പി എഫ്, എ വണ്‍ വിനീര്‍, ഫോംമെക്‌സ്, കരിന്തടം ക്രഷര്‍, കോരമ്പ കല്ല്, പൊന്നം വയല്‍, കൊട്രാടി, വള്ളിപ്പിലാവ്, പോത്താംകണ്ടം, നീലിരിങ്ങ എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 16  ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈപ്പക്കയില്‍ മൊട്ട, കൈപ്പക്കയില്‍ മൊട്ട പള്ളി, കൊയ്യോട്ടു പാലം, ചെമ്മാടം, പള്ളിയത്ത്, ചെമ്മാടം വായനശാല  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 16  ചൊവ്വാഴ്ച രാവിലെ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12 മണി വരെയും  ചെക്കി കുളം കനാല്‍, കാവുംചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക്  12 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി   മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: