പാചക വാതകത്തിന് വീണ്ടും 50 രൂപ വർധിപ്പിച്ചു

പെട്രോൾ, ഡീസൽ വിലവർധന തുടരുന്നതിനിടെ പാചക വാതക വിലയും ഉയരുന്നു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറിന് (14.2 കിലോ) 50 രൂപ കൂടി വർധിച്ചു. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
കണക്കുപ്രകാരം ഡൽഹിയിൽ
സബ്സിഡിയില്ലാത്ത എൽപിജി
സിലിണ്ടറിന് 769 രൂപയാകും.
പാചക വാചകത്തിന് ഡിസംബറിന്
ശേഷമുണ്ടാകുന്ന മൂന്നാമത്ത
വർധനയാണിത്. ഡിസംബർ ഒന്നിനും
ഡിസംബർ 16 നും 50 രൂപ വീതം
വർധിച്ചിരുന്നു.
രാജ്യത്ത് പെട്രോൾ, ഡീസൽ
വർധന എക്കാലത്തേയും ഉയർന്ന
നിരക്കിൽ എത്തിനിൽക്കെയാണ്
പാചകവാതകത്തിന്റേയും വിലവർധന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: