അന്താരാഷ്ട്ര സ്പോർട്സ് എക്സ്പോ കണ്ണൂരിൽ

കണ്ണൂർ അന്താരാഷ്ട്ര സ്പോർട്‌സ്‌ എക്സ്‌പോ കേരള  18, 19, 20ന്‌ മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. സ്‌പോർട്‌സ്‌ ഡയരക്ടറേറ്റ്‌ സംഘടിപ്പിക്കുന്ന എക്സ്‌പോ 18ന്‌ രാവിലെ പത്തിന്‌ കായികമന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും.  

സ്‌പോർട്‌സ്‌ ഗുഡ്‌സ്‌, ജേഴ്‌സി, ഫിറ്റ്‌നസ്‌ എക്യൂപ്‌മെന്റ്‌, സ്‌പോർട്‌സ്‌ ഇൻജുറി പ്രോഡക്ടസ്‌, റീഹാബിലിറ്റേഷൻ ഉപകരണങ്ങൾ, സ്‌പോർട്‌സ്‌ ഫ്‌ളോറിങ്‌ ആൻഡ്‌ ടെക്‌നോളജി,  അഡ്‌വഞ്ചർ ആൻഡ്‌ അമ്യൂസ്‌മെന്റ്‌ എക്യൂപ്‌മെന്റ്‌, കളിപ്പാട്ടങ്ങൾ,  സ്വിമ്മിങ്‌ പൂൾ എക്യുപ്‌മെന്റ്‌സ്‌, സ്‌പോർട്‌സ്‌ മെഡിസിൻ, ഇൻഡോർ ഔട്ട്‌ ഡോർ കായിക ഉപകരണങ്ങൾ  തുടങ്ങിയവ എക്‌സ്‌പോയിലുണ്ടാവും. 

ഇതിന്റെ ഭാഗമായി 18ന്‌ രാവിലെ 11ന്‌ മുണ്ടയാട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ ‘കായിക മേഖല ഇന്നലെ, ഇന്ന്‌, നാളെ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ഷൈനി വിത്സൻ, വിത്സൻ ചെറിയാൻ, മേഴ്‌സി കുട്ടൻ, യു ഷറഫലി, ടോം ജോസഫ്‌ എന്നിവർ പങ്കെടുക്കും. 

19ന്‌ രാവിലെ 10.30ന്‌ ‘മാധ്യമങ്ങളും കായിക മേഖലയും’ വിഷയത്തിലുള്ള സെമിനാറിൽ  എ എൻ രവീന്ദ്രദാസ്‌, സനിൽ പി തോമസ്‌, കമാൽ വരദൂർ, എ വിനോദ്‌, അഡ്വ. വി ദേവദാസ്‌ എന്നിവർ സംസാരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: