അശ്വനികുമാർ കൊലക്കേസ്: അഞ്ചുസാക്ഷികൾക്ക് വാറണ്ട്

തലശ്ശേരി:ആർ.എസ്.എസ്. നേതാവ് ഇരിട്ടി പുന്നാട്ടെ അശ്വനി കുമാറിനെ (27) കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ ഹാജരാകാതിരുന്ന അഞ്ചു സാക്ഷികൾക്ക് കോടതി വാറണ്ട് പുറപ്പെടുവിച്ചു. രണ്ടാംസാക്ഷി എം.പി.ഗംഗാധരൻ, നാലാംസാക്ഷി മാവില പ്രദീപൻ, ഏഴാംസാക്ഷി പി.അനിൽകുമാർ, ഒൻപതാംസാക്ഷി എം.പി.ദാസൻ, പത്താംസാക്ഷി ജയേഷ് എന്നിവർക്കാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസിലെ ഒന്നാംസാക്ഷി മാവില വീട്ടിൽ ലക്ഷ്മണൻ, മൂന്നാംസാക്ഷി ഇ.കെ.കരുണാകരൻ, അഞ്ചാംസാക്ഷി എം.വി.രവീന്ദ്രൻ എന്നിവരെ തലശ്ശേരി അഡീഷണൽ ജില്ലാസെഷൻസ് കോടതി (രണ്ട്) ജഡ്ജി ആർ.എൽ.ബൈജു മുമ്പാകെ വിസ്തരിച്ചു.