മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ 108 ആംബുലൻസ് സേവനം തുടങ്ങി

മയ്യിൽ:അപകടത്തിൽപ്പെടുന്നവരെ ആസ്പത്രിയിലെത്തിക്കാൻ മികവുറ്റ സൗകര്യങ്ങളോടെയുള്ള ആംബുലൻസിന്റെ സേവനം കിട്ടാൻ 108-ൽ വിളിച്ചാൽ മതി. മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽനിന്ന് തികച്ചും സൗജന്യമായി ലഭിക്കുന്ന വാഹനത്തിൽ ഒരു പൈലറ്റും ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും ഉണ്ടാകും. പദ്ധതിയുടെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വസന്തകുമാരി നിർവഹിച്ചു. 

മയ്യിൽ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.കെ.പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ പി.കെ.കാർത്യായനി പദ്ധതി വിശദീകരിച്ചു. 

എ.ഗീത, ആസ്പത്രി വികസന കമ്മിറ്റിയംഗങ്ങളായ എൻ.കെ.രാജൻ, രവി നമ്പ്രം, കെ.സി.രാമചന്ദ്രൻ നമ്പ്യാർ, കെ.അബ്ദുള്ള, ഹെൽത്ത് ഇൻസ്പെക്ടർ ഇ.ചന്ദ്രശേഖരൻ, പി.ആർ.ഒ. ഇ.വി.ഉമേഷ് ചേടിച്ചേരി എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: