തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇതുവരെ

എൽഡിഎഫ്- 14, യുഡിഎഫ് – 10, സ്വതന്ത്രൻ -6, ആർഎംപി-1

കോഴിക്കോട് കോട്ടൂർ പഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർഥി ശ്രീനിവാസൻ മേപ്പാടി 299 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വാർഡ് നിലനിർത്തി. ചേന്നാട്ടുകൂടി സത്യൻ ആയിരുന്നു യുഡിഫ് സ്ഥാനാർഥി

തിരുവനന്തപുരത്ത് യുഡിഎഫ്

കളളിക്കാട് പഞ്ചായത്തിലെ ചാമവിളവിളപ്പുറം വാര്‍ഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സദാശിവൻ കാണി വിജയിച്ചു 146 വോട്ടിനാണ് വിജയം. ദീർഘകാലമായി എൽഡിഎഫിന്റെ സ്ഥിരം വാർഡാണ് സദാശിവൻ കാണി പിടിച്ചെടുത്തത്. ഒറ്റശേഖരമംഗലത്തെ പ്ലാംപ്പഴഞ്ഞി വാര്‍ഡ് യുഡിഎഫ് നിലനിർത്തി 193 വോട്ടിന് ടി പ്രഭയാണ് വിജയിച്ചത്. കളളിക്കാടിൽ നിലവിലെ സിപിഎം അംഗം ഷിബുവിന് സര്‍ക്കാര്‍ ജോലി ലഭിച്ചതോടെയാണ് വാര്‍ഡില്‍ ഉപതെരെഞ്ഞെടുപ്പിന് കളമെരുങ്ങിയത്. പ്ലാംപ്പഴഞ്ഞി വാര്‍ഡിലും നിലവിലെ യുഡിഎഫ് അംഗം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതാണ് തെരെഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്. ത്രികോണ മത്സരങ്ങളാണ് എല്ലായിടത്തും നടന്നത്.

തിരൂർ ബ്ലോക്ക് പഞ്ചായത് എൽ ഡി എഫിന്. പുറത്തൂർ ബ്ലോക്ക് എൽ ഡി എഫിന് ജയം.265 വോട്ടിന് യു ഡി എഫിനെ തോൽപിച്ചു.സി എ ബാബുരാജ് ആണ് ജയിച്ചത്. ബ്ലോക്ക് ഭരണം എൽ ഡി എഫിന് 8-7

നെല്ലിയാമ്പതി ലില്ലി വാർഡ്‌ എൽഡിഎഫ് നില നിർത്തി. സി പി എമ്മിലെ അംബിക 44 വോട്ടിന് ജയിച്ചു

കണ്ണൂർ കീഴല്ലൂർ എളമ്പാറ വാർഡിൽ LDF ലെ RK കാർത്തികേയൻ 269 വോട്ടിന് വിജയിച്ചു

കണ്ണൂർ കല്യാശേരി വെള്ളാഞ്ചിറ വാർഡിൽ LDF ലെ കെ മോഹനൻ 639 വോട്ടിന് വിജയിച്ചു.

ശ്രീകണ്ഠപുരം നഗരസഭയിലെ കാവുമ്പായി വാർഡിൽ സി പി എമ്മിലെ ഇ രാജൻ വിജയിച്ചു. ഭൂരിപക്ഷം 245.

ഇടതിന് ജയം

തൃശ്ശൂർ അരിമ്പൂർ പഞ്ചായത്തിലെ 12ാം വാർഡിലേക്കും ചാഴൂർ പഞ്ചായത്തിലെ 11ാം വാർഡിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ജയം. ചാഴൂരിൽ 208 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അനുഷ സുനിലും അരിമ്പൂരിൽ 354 വോട്ടിന് സി.ജി സജീഷും വിജയിച്ചു

തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂർ വാർഡ് സിപിഎം നിലനിർത്തി. സിപിഎമ്മിലെ ടി പി സലാമു 248 വോട്ടിന് വിജയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: