കൊച്ചുരാമൻ അനുസ്മരണവും പുസ്തക പ്രകാശനവും

അഴീക്കോട്: നാടക നടനും കഥാപ്രാസംഗികനുമായിരുന്ന കൊച്ചു രാമനെ അദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അഴിക്കോട് മാനവാ തിയേറ്ററിന്റെ ആഭിമുഖ്യത്തിൽ 17ന് ഞായറാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് അഴീക്കോട് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അനുസ്മരിക്കുന്നു.

ചടങ്ങിൽ എഴുത്തുകാരനും സംവിധായകനുമായ കാട്ടാറിന്റെ നാല് നാടകങ്ങളുടെ പ്രകാശനവും നടക്കും.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവൻ പത്മനാഭൻ, ആകാശവാണി മുൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ, ഡോ: എ. കെ നമ്പ്യാർ, ശിഹാബുദ്ദീൻ പൊയ്തും കടവ്, കമ്പിൽ പി രാമചന്ദ്രൻ, ഹരിദാസ് ചെറുകുന്ന്, ലിഖിതം എൻ പ്രദീപൻ, രാജൻ അഴീക്കോട്, സി എച്ച് രവീന്ദ്രൻ, ചെമ്പൻ ബാബു, കാട്ടാർ തുടങ്ങിയവർ സംസാരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: