എയര്‍ ഇന്ത്യയുടെ ബഹ്റൈന്‍-കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കും

കണ്ണൂർ: എയര്‍ ഇന്ത്യയുടെ ബഹ്റൈന്‍-കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍, ശനി ദിവസങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുക. കണ്ണൂരിലേക്ക് കുവൈത്ത് വഴിയാണ് പോവുക. രാവിലെ 10.10 ന് പുറപ്പെട്ട് കുവൈത്ത് വഴി പോകുന്ന സര്‍വീസ് വൈകുന്നേരം 7:10ന് കണ്ണൂരിലെത്തും. രാവിലെ 7:10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസ് നേരിട്ട് ബഹ്റൈന്‍ സമയം 9:10ന് ബഹ്റൈനില്‍ എത്തിച്ചേരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: