ഭീകരാക്രമണത്തില്‍ നടുങ്ങി രാജ്യം; 44 സെെനികര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ ഒരു മലയാളിയും

ഭീകരാക്രമണത്തില്‍ നടുങ്ങി രാജ്യം. പുല്‍വാമയില്‍ 44 സെെനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തില്‍ നടുങ്ങി രാജ്യം. ഇന്നലെയുണ്ടായ ചാവേറാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെടുന്നു. വയനാട് സ്വദേശി ‍‍വി വി വസന്തകുമാറാണ് ഭീകരാക്രമണത്തില്‍ മരിച്ചത്.
ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് വൈകീട്ട് 3.25 നാണ്, ജമ്മുകശ്മീരിന്‍റെ ചരിത്രത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവുംവലിയ ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 200 കിലോഗ്രാം സ്ഫോടക വസ്തു നിറച്ച വാഹനം തീവ്രവാദി ഓടിച്ചുകയറ്റുകയായിരുന്നു.

ആസൂത്രണം ചെയ‌്തത‌് വന്‍ കൂട്ടക്കൊല
വന്‍ സ‌്ഫോടനവും കൂട്ടക്കൊലയുമാണ‌് ആസൂത്രണം ചെയ‌്തതെന്ന‌് വ്യക‌്തം.

ജമ്മൂവില്‍നിന്ന‌് വ്യാഴാഴ‌്ച പുലര്‍ച്ചെ പുറപ്പെട്ടത‌് 78 സൈനികവാഹനങ്ങളാണ‌്. ആക്രമണത്തില്‍ രണ്ട‌് സൈനിക ബസും കാറും പൂര്‍ണമായും തകര്‍ന്നു. സംഘത്തില്‍ 2547 ജവാന്മാരുണ്ടായിരുന്നു. 2016 ലെ ഉറി ആക്രമണത്തിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത‌്.
പുല്‍വാമ സ്വദേശിയായ ആദില്‍ അഹമ്മദ‌് എന്നയാളാണ‌് വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ‌്തു. ഇയാള്‍ ജയ്ഷെ മുഹമ്മദിന്റെ വക‌്താവും ആത്മഹത്യാ സ്ക്വാഡില്‍ ഉള്‍പ്പെട്ടയാളുമാണെന്നാണ‌് പ്രാഥമിക വിവരം. അതീവശേഷിയുള്ള സ‌്ഫോടകവസ‌്തുവാണ‌് കാറില്‍ ഘടിപ്പിച്ചത‌്.
സൈനികരുടെ വാഹനം വരുന്ന സമയംവരെ കാത്തിരുന്ന‌് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. സിആര്‍പിഎഫ‌് ഉന്നത മേധാവികള്‍ സഞ്ചരിച്ച വാഹനമാണ‌് ഭീകരര്‍ ലക്ഷ്യമിട്ടത‌്. കനത്ത മഞ്ഞുവീഴ‌്ചയെ തുടര്‍ന്ന‌് ആറുദിവസത്തോളം ജമ്മു– ശ്രീനഗര്‍ ദേശീയപാത അടച്ചിരിക്കുകയായിരുന്നു. വ്യാഴാഴ‌്ചയാണ‌് ഗതാഗതം പുനരാരംഭിച്ചത‌്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് ഇന്ത്യ ശക്തമായ താക്കീതുനല്‍കി. തീവ്രവാദികള്‍ക്ക് കടുത്ത തിരിച്ചടി നല്‍കണമെന്ന ആവശ്യവും ശക്തമാണ്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷസമിതി യോഗം ഇന്ന് നടക്കും. NIA സംഘവും കേന്ദ്ര ആഭ്യനന്തരമന്ത്രി രാജ്നാഥ് സിങ്ങും ഇന്ന് കശ്മീരില്‍ എത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: