പുല്‍വാമയില്‍ ഉപയോഗിച്ചത് 350 കിലോ സ്‌ഫോടകവസ്‌തു; ചാവേറായത് ആദില്‍ അഹമ്മദ്‌

ശ്രീനഗര്‍ :ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഉപയോഗിച്ചത് 350 കിലോയോളം വരുന്ന സ്‌ഫോടകവസ്‌തു‌കളെന്ന് സൂചന. ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്പ്ലോസീവ് ഡിവൈസ്) ആണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ ഇതുവരെ 44 ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

1980ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്ച്ച നടന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കശ്‌മീരില്‍ ഉണ്ടായ 18-ാമത്തെ വലിയ ആക്രമണവും. 2500 സൈനികരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഭീകാരാക്രണത്തെക്കുറിച്ച്‌ എന്‍ഐഎ അന്വേഷണം ആരംഭിച്ചു.

ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് എഴുപത്തിയെട്ട് ബസ്സുകളിയായി മടങ്ങുകയായിരുന്നു ജവാന്‍മാര്‍. സ്ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ ഭീകരര്‍ സൈനിക വ്യൂഹത്തിന് നേരെ ഇടുച്ചു കയറ്റുകയായിരുന്നു. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് ധര്‍ ആണ് ചാവേര്‍ ആക്രമണം നടത്തിയത്. ഭീകര സംഘടനയാായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ചാവേറിന്റെ ചിത്രം ജെയ്ഷെ മുഹമ്മദ് പുറത്തുവിട്ടു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: