വാലന്റയിൻ ദിനത്തിൽ അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ തെരുവിലെ മക്കൾ പ്രവർത്തകരുടെ പുണ്യകർമ്മം

കഴിഞ്ഞ മാസം അഞ്ചാം തിയ്യതി അബോധാവസ്ഥയിൽ കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ കണ്ടെത്തിയ വയോധികനെ പരിസരവാസികൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കാതെ അബോധാവസ്ഥയിൽ കിടന്ന ഇദ്ദേഹത്തെ അഴീക്കോട് എൻറെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ തെരുവിലെ മക്കൾ ചാരിറ്റബിൾ കമ്മറ്റിയുടെ നേതൃത്വത്തിൽ ചികിത്സ നടത്തുകയും ചെയ്തു. ഇക്കഴിഞ്ഞ എട്ടാം തീയതി
(08/02/2019)ഇദ്ദേഹം മരണപ്പെടുകയും ചെയ്തു. ഈ വിവരം കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ ആശുപത്രി അധികൃതർ അറിയിക്കുയും അവരുടെ അന്വേഷണത്തിൽ ബന്ധുക്കൾ ആരുമില്ല എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശുപത്രി അധികൃതർ ഇത്രയും കാലം അദ്ധേഹത്തെ പരിചരിച്ച അഴീക്കോട് എൻറെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ തെരുവിലെ മക്കൾ കമ്മിറ്റിയെ അറിയിക്കുകയും തുടർന്ന് അഴിക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ തെരുവിലെ മക്കൾ കമ്മിറ്റിയും ആശുപത്രി അധികൃതരും കൂടി ചേർന്ന് മൃതദേഹം ഇന്നലെ വൈകുന്നേരം 3:30 ഓടെ പയ്യാമ്പലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ചടങ്ങിൽ ട്രസ്റ്റിമാരായ ബേബി ആനന്ദ്, റാഹിദ് അഴീക്കോട്, കമ്മറ്റി പ്രസിഡണ്ട് സമജ് കമ്പിൽ, സെക്രട്ടറി റഫീഖ് അഴീക്കോട്, എക്സിക്യുട്ടീവ് മെമ്പർമാരായ അബൂബക്കർ എടക്കാട്, സവാദ് മയ്യിൽ, സുജീന്ദ്രൻ കമ്പിൽ, ജിതിൻ അഴീക്കോട് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: