ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് വിരാട് കോലി

ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ശേഷമാണ് താരത്തിന്റെ ഈ തീരുമാനം.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് കോലി സ്ഥാനമൊഴിയുന്നതായി അറിയിച്ചത്.

2014-ൽ എം.എസ് ധോനിയിൽ നിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോലി ഈ വർഷം വരെ 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 എണ്ണത്തിൽ ടീം ജയിക്കുകയും ചെയ്തു. 58.82 ആണ് കോലിയുടെ ടെസ്റ്റിലെ വിജയശതമാനം.

ഓസീസ് മണ്ണിൽ രണ്ടു തവണ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര നേടിയപ്പോൾ കോലിയായിരുന്നു ക്യാപ്റ്റൻ. ഇതിൽ ഏതാനും മത്സരങ്ങളിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ ടീമിനെ നയിച്ചത് അജിങ്ക്യ രഹാനെയായിരുന്നു. ഇംഗ്ലണ്ടിലും കോലിയുടെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിനായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: