അച്ചടി മേഖലയില്‍ പുതുക്കിയ നിരക്ക് നിലവില്‍വന്നു.

പയ്യന്നൂർ:കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ
പുതുക്കിയ അച്ചടി നിരക്കിന്റെ പ്രകാശന കര്‍മ്മം ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ. കുഞ്ഞികൃഷ്ണന്‍ നിര്‍വ്വഹിച്ചു. പേപ്പര്‍, മഷി, കെമിക്കല്‍സ് തുടങ്ങി എല്ലാ അനുബന്ധ സാധന സാമഗ്രികളുടെയും അനിയന്ത്രിതമായ വിലകയറ്റം മൂലം പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കേരളത്തിലെ 42 ഓളം അച്ചടിശാലകള്‍ അടച്ചിടേണ്ടി വന്നിരിക്കയാണ്. ഈ സാഹചര്യത്തിലാണ് കെ.പി.എ. വിലവര്‍ദ്ദനവിന് നിര്‍ബന്ധിതരായിരിക്കുത്. എല്ലാ അച്ചടി ഉല്‍പ്പങ്ങള്‍ക്കും 10% മുതല്‍ 30% വരെയാണ് വില വര്‍ദ്ദനവ് വരുത്തിയിരിക്കുത്. വിലവര്‍ദ്ദനവുമായി പൊതുജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ യോഗം അഭ്യര്‍ത്ഥിച്ചു. കെ.പി.എ. പയ്യന്നൂര്‍ മേഖല പ്രസിഡണ്ട് പ്രദീപ് ജി. അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ദിലീപ് മെട്ടമ്മല്‍ സ്വാഗതം പറഞ്ഞു. ഹരിദാസ്.കെ.ടി., പി.സുജിത്ത് കുമാര്‍, കെ.പ്രേമചന്ദ്രന്‍, എം.സുരേഷ്, എം. ജയദേവന്‍, മധു.എം.ഡിസൈന്‍, അനില്‍ കുട്ടമത്ത്, അസ്ബുള്ള.സി.എച്ച്, സുമേഷ്.ഒ.വി., കെ.അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: