എം.ഡി.എം.എയും കഞ്ചാവു പൊതിയുമായി യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്.കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി എം.എ.യും കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുറുമാത്തൂർ ചൊറുക്കളയിലെ വി.പി.ഷാഹിൻ നുസ്ഫറിനെ(26)യാണ്
റേഞ്ച് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.പി.മധുസൂദനനും സംഘവും പിടികൂടിയത്. കുറുമാത്തൂർ ചൊറുക്കള എന്ന സ്ഥലത്ത് വെച്ച് വാഹന പരിശോധനക്കിടെയാണ് കെ.എൽ.07. എഎഫ്.1570 നമ്പർ മാരുതി സെൻ കാറിൽ വെച്ച് 20 ഗ്രാം കഞ്ചാവും, 350 മില്ലി ഗ്രാം എം.ഡി.എം.എ.യുമായി എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ്‌ ഓഫീസർമാരായ രാജേഷ്.കെ, മനോഹരൻ.പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിരാഗ്.പി.പി, റെനിൽ കൃഷ്ണൻ.പി.പി, എക്സൈസ് ഡ്രൈവർ സി.വി.അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: